29 March 2024 Friday

ബിജെപി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വളണ്ടിയര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

ckmnews

ബിജെപി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വളണ്ടിയര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു


ചങ്ങരംകുളം:ബിജെപി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വളണ്ടിയര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി ഇജി ഗണേശൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷനായി. പാർട്ടി സംസ്ഥാന കൗൺസിൽ അംഗവും മണ്ഡലം പ്രഭാരിയുമായ വിവി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി രാജീവ് കല്ലംമുക്ക് മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന പ്രവർത്തകരും സംസ്ഥാന കൗൺസിൽ അംഗങ്ങളുമായ ടി ഗോപാലകൃഷ്ണൻ ,ചക്കൂത്ത് രവീന്ദ്രൻ , ജില്ല വൈസ് പ്രസിഡണ്ട് ബീന സന്തോഷ്,സുഭാഷ് കോട്ടത്തറ എന്നിവർ ആശംസയർപ്പിച്ചു.ഡോക്ടര്‍ ശ്രീകാന്ത് ,ഡോക്ടര്‍  കാർത്തിക അരുൺ രാജ് എന്നിവർ വളണ്ടിയർമാർക്ക് പരിശീലനം നൽകി.പാർട്ടിയുടെ പഞ്ചായത്ത്,മുനിസിപ്പൽ ജനറൽ സെക്രട്ടറി ഉപരി കാര്യകർത്താക്കൾ പരിശീലന ക്ലാസ്സിൽ പങ്കെടുത്തു.