09 December 2022 Friday

ആറു ദിവസം മുൻപ് കാണാതായ വെളിമുക്ക് സ്വദേശിയുടെ മൃതദേഹം താനൂർ കടലിൽ നിന്നും കണ്ടെത്തി

ckmnews

ആറു ദിവസം മുൻപ് കാണാതായ വെളിമുക്ക് സ്വദേശിയുടെ മൃതദേഹം താനൂർ കടലിൽ നിന്നും കണ്ടെത്തി


പൊന്നാനി:ആറു ദിവസം മുൻപ് കാണാതായ വെളിമുക്ക് സ്വദേശിയുടെ മൃതദേഹം താനൂർ കടലിൽ നിന്നും കണ്ടെത്തി.വെളിമുക്ക് സ്വദേശി ചെറുതാഴത്ത് യൂസഫ് (53) ൻ്റെ മൃതദേഹമാണ് ഉണ്യാൽ അഴീക്കൽ ഭാഗത്ത് കടലിൽ നിന്നും കണ്ടെത്തിയത്.സെപ്തംബർ 6 ന് ചെമ്മാട് ബാങ്കിലേക്കാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ യൂസഫിനെ കാണാതാവുകയായിരുന്നു.മത്സ്യത്തൊഴിലാളികളാണ്  അഴീക്കൽ ഭാഗത്ത് കടലിൽ നിന്നും കരക്കടിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ശക്തമായ തിരയിൽ മൃതദേഹം കടൽഭിത്തിയിലെ കരിങ്കൽ കൂട്ടത്തിൽ കുടുങ്ങി. ഏറെ നേരെ പരിശ്രമത്തിനൊടുവിൽ താനൂർ പോലീസും നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുത്തത്.പൊന്നാനി കോസ്റ്റൽ പോലീസ്,താനൂർ പോലിസ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും

ckmnews