25 April 2024 Thursday

പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ് & സ്പോർട്സ് ക്ലബ്ബ്‌ ഗ്രാൻഡ് പാരൻസ് ഡേ ആഘോഷിച്ചു

ckmnews


ചങ്ങരംകുളം:സെപ്റ്റംബർ 12 പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ് & സ്പോർട്സ് ക്ലബ്ബ്‌ ഗ്രാൻഡ് പാരൻസ് ഡേ ആഘോഷിച്ചു.പാവിട്ടപ്പുറത്തും പ്രദേശത്തുമുള്ള 70 വയസ്സിനു മുകളിലുള്ള ഇരുപതിലേറെ ആളുകളെ പാവിട്ടപ്പുറം ഗ്യാലപ്പ് ക്ലബ്ബ്‌ ഭാരവാഹികൾ വീടുകളിൽ ചെന്നു പൂക്കൾ കൊടുത്തു സന്തോഷം പങ്കു വെച്ചു.ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരനുഭവം എന്ന് എല്ലാവരും ഒരേ പോലെ അഭിപ്രായപ്പെട്ടു.പ്രസിഡന്റ്, റഷീദ് കെ എം, സെക്രട്ടറി സുബൈർ സിന്ദഗി, ജോയിന്റ് സെക്രട്ടറി ഫറുഖ്  ബാഷ് അലി, വൈസ് പ്രസിഡന്റ് ആഷിഫ്, ബാദുഷ, അജ്മൽ, ഷാജി,അൻസിൽ,ആബിദ്, നിഹാദ്, ജാഫർ,ജംഷി തുടങ്ങിയവർ പങ്കെടുത്തു.