24 April 2024 Wednesday

വ്യാപാരി വ്യവസായി ഏകോപന സമിതി കോക്കൂർ യൂണിറ്റ് പ്രതിഭകളെ ആദരിച്ചു

ckmnews

വ്യാപാരി വ്യവസായി ഏകോപന സമിതി കോക്കൂർ യൂണിറ്റ് പ്രതിഭകളെ ആദരിച്ചു


ചങ്ങരംകുളം:ഇന്ത്യൻ ഭിന്നശേഷി ക്രിക്കറ്റ് ടീമിൽ സെലക്ഷൻ ലഭിച്ച കരീം,പ്രദേശത്തെ മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ട അബൂബക്കർ കാടം കുളത്തിൽ,അഷ്റഫ് ചമയം, കുരുന്നു ധീരൻമാരായ മുഹമ്മദ് ഹിശാം, മുഹമ്മദ് ഇർഫാൻ, കഴിഞ്ഞ പൊതു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വ്യാപാരികളുടെ മക്കൾ എന്നിവരെ ആദരിച്ചു.ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷെഹീർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

അബ്ദുറസ്സാക്ക് നാലകത്ത് അദ്ധ്യക്ഷത പരിപാടിയിൽ വാർഡ് മെമ്പർ അബ്ദുസ്സലാം (കുഞ്ഞു), പി.പി ഖാലിദ് എന്നിവർ പ്രസംഗിച്ചു.ഇ.വി മുജീബ് കോക്കൂർ സ്വാഗതവും,ആശിഖ് ഗാർഡൻസ് നന്ദിയും പറഞ്ഞു.