19 April 2024 Friday

നന്ദന്‍ ബാബുവിന് വൈദ്യര്‍മൂല വല്ലാട് ബി.ജെ.പി ബൂത്ത് കമ്മിറ്റി സ്നേഹാദരം നല്‍കി

ckmnews

നന്ദന്‍ ബാബുവിന് വൈദ്യര്‍മൂല വല്ലാട് ബി.ജെ.പി ബൂത്ത്   കമ്മിറ്റി സ്നേഹാദരം നല്‍കി


എടപ്പാൾ:പോളണ്ടിലെ പോസ്നാന്‍ ആദം മിക്സ്കിവിച്ച്  യൂനിവേഴ്റ്റിയില്‍ നിന്ന്  ഫിസിക്സില്‍ ഡോക്ടറേറ്റ്  നേടിയ നന്ദന്‍ ബാബുവിന് എടപ്പാൾ  വൈദ്യർമൂല ബി.ജെ.പി ബൂത്ത് കമ്മിറ്റിയുടെ  സ്നേഹാദരം നല്‍കി.ബി.ജെ.പി.മലപ്പുറം ജില്ലാ കമ്മറ്റി പ്രസിഡൻറ് രവി തേലത്ത് പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.ചടങ്ങിൽ ഇ ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു.പ്രദീപ്, കെ.രവി നെല്ലിക്കൽ, അഞ്ജലി, സുന്ദരൻ, പ്രദീപ്, വി.എ ഷാജു  എന്നിവർ പങ്കെടുത്തു, മൂക്കുതല ചിത്രൻ നമ്പൂതിരിപ്പാട് ഗവർമെൻറ് ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസ് രാധയുടെ മകനാണ് നന്ദൻ ബാബു.