29 March 2024 Friday

സംഗീത സംവിധായകൻ സെൽവദാസൻ വാഹനാപകടത്തിൽ മരിച്ചു

ckmnews

ചെന്നൈ : തമിഴ് സംഗീത സംവിധായകൻ എസ്.പി.എൽ. സെൽവദാസൻ (49) ചെന്നൈ മുഗപ്പെയറിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. സെൽവദാസനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് നിന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലെ മീഡിയനിൽ തലയിടിച്ചു വീണ സെൽവദാസനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.

2016-ൽ പുറത്തിറങ്ങിയ അന്തമാൻ എന്ന ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിച്ച സെൽവദാസൻ സംഗീത ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്.