19 April 2024 Friday

ബംഗാൾ ഉൾകടലിലെ ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴ ശക്തമാകും, 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ckmnews

തിരുവനന്തപുരം: വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലെ ന്യൂനമർദ്ദത്തിന്‍റെ  ഫലമായി സംസ്ഥാനത്ത്  ഇന്ന് മഴ ശക്തമാകും. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ബുധനാഴ്ച വരെ സംസ്ഥാനത്ത് കാര്യമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.  

ദില്ലിയിൽ രണ്ട് ദിവസം കൂടി നേരിയ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച രാത്രി മുതൽ പെയ്ത മഴയിൽ തലസ്ഥാന നഗരത്തിൽ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായി. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളം കയറിയത് വിമാന സർവ്വീസുകളെ ബാധിച്ചിരുന്നു. നരേളയിൽ പഴയ കെട്ടിടം തകർന്ന് ഒരാൾക്ക് പരിക്കേറ്റു. 77 വർഷത്തിന് ശേഷമാണ് ദില്ലിയിൽ സെപ്റ്റംബറിൽ ഇത്രയധികം മഴ ലഭിക്കുന്നത്. ഇന്നലെ വരെ ലഭിച്ചത് 383.4 മിമി മഴയാണ്. ഈ മാസം 17 ,18 തിയ്യതികളിൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.