19 April 2024 Friday

നിരാലംബരായ വേലായുധനും കുട്ടപ്പനും സംരക്ഷണം നൽകിയ അച്ചുതനെയും ഖദീജയെയും ആദരിച്ചു

ckmnews

നിരാലംബരായ വേലായുധനും കുട്ടപ്പനും സംരക്ഷണം നൽകിയ അച്ചുതനെയും ഖദീജയെയും ആദരിച്ചു


ചങ്ങരംകുളം:ഉറ്റവരും ഉടയവരുമില്ലാതെ താമസിച്ചു വന്നിരുന്ന സഹോദരങ്ങളായ മൂക്കതല സ്വദേശികളായ വേലായുധനും കുട്ടപ്പനും പരിചരണം നല്‍കി സംരക്ഷിച്ച് വന്ന  അച്ചുതനെയും,കദീജയെയും ആദരിച്ചു.വേലായുധൻ അടുത്ത ദിവസമാണ് അന്തരിച്ചത്.ഇവരെ വീട്ടിലെത്തി പരിചരിച്ചിരുന്നത് ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് കെയർ ക്ലിനിക്കാണ്.രോഗികൾക്ക് ഭക്ഷണമെത്തിക്കുകയും മറ്റ് സഹായങ്ങൾ എത്തിച്ചു കൊടുക്കുകയും ചെയ്ത അയൽവാസികളായ കാട്ടിലത്ത് അച്ചുതനെയും തൊഴുവാനൂരയിൽ കദീജയെയുമാണ് കാരുണ്യം പാലിയേറ്റീവ് കെയർ ക്ലിനിക്ക് ആദരിച്ചത്.പ്രസിഡണ്ട് പി.പി.എം.അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.പി.കെ.അബ്ദുള്ളക്കുട്ടി ,എം.എ.ലത്തീഫ് ,ജബ്ബാർ ആലംകോട്, കെ.എം.മുകുന്ദൻ എന്നിവർ ആശംസ പ്രസംഗം നടത്തി.