28 March 2024 Thursday

റാബിയ സെയ്‌ഫി കൊലപാതകം:വിമൻസ് ഇന്ത്യ മൂവ്മെന്റ് പ്രതിഷേധിച്ചു

ckmnews

റാബിയ സെയ്‌ഫി കൊലപാതകം:വിമൻസ് ഇന്ത്യ മൂവ്മെന്റ് പ്രതിഷേധിച്ചു


ചങ്ങരംകുളം:ഡൽഹിയിൽ ബലാത്സംഗത്തിനിരയായി ക്രൂരമായി കൊലചെയ്യപ്പെട്ട റാബിയ സെയ്ഫിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിമൻസ് ഇന്ത്യ മൂവ്മെന്റ് ചങ്ങരംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

പ്രതിഷേധ പരിപാടിയിൽ നജ്മയൂസഫ്, സുഹററസാഖ്,നജ്ല അഷ്‌റഫ്‌,വി പി ഷമീറ, സുമയ്യമജീദ്, അർഷിദഅബ്ദുള്ള, റഹീനസലീം, റിസ്നനസ്രിൻ എന്നിവർ നേതൃത്വം നൽകി.