24 April 2024 Wednesday

പെരുമ്പടപ്പ് സിഐ കെഴ്സന്‍ മാര്‍ക്കോസിന് എറണാംകുളത്തേക്ക് സ്ഥലം മാറ്റം

ckmnews

പെരുമ്പടപ്പ് സിഐ കെഴ്സന്‍ മാര്‍ക്കോസിന് എറണാംകുളത്തേക്ക് സ്ഥലം മാറ്റം


ചങ്ങരംകുളം:വളരെ ചുരുങ്ങിയ നാളുകൾ  പെരുമ്പടപ്പ് പോലീസ് സ്റ്റേനിലെ SHO ആയി സേവനമനുഷ്ഠിച്ച് ജനപ്രിയനായി മാറിയ സിഐ കെഴ്സൺ മാർക്കോസ് മറ്റൊരു സ്റ്റേഷനിലേക്ക് മാറ്റമായി.എറണാംകുളം തടിയിട്ടപ്പറമ്പ് സ്റ്റേഷനില്‍ തിങ്കളാഴ്ച ചാര്‍ജ്ജെടുക്കും.ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നിരവധി കേസുകളിൽ അന്വേഷണ മികവ് സാക്ഷ്യപ്പെടുത്തി കേരള പോലീസിന് മാതൃകയായാണ് കെഴ്സണ്‍ മാര്‍ക്കോസ് പെരുമ്പടപ്പില്‍ നിന്ന് വിട പറയുന്നത്.