28 March 2024 Thursday

കാൽനട യാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കു ഭീഷണിയായി എടപ്പാള്‍ തൃശ്ശൂർ റോഡിലെ കുണ്ടും കുഴിയും

ckmnews


എടപ്പാൾ:കാൽനട യാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കു ഭീഷണിയാവുകയാണ് എടപ്പാള്‍ തൃശ്ശൂർ റോഡിലെ കുണ്ടും കുഴിയും.മേൽപ്പാലത്തിന് സമീപത്തായാണ് ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ഭീഷണിയായി കുഴിയും കോൺഗ്രിറ്റ് ചേർന്ന മൺതിട്ടയും.ജലവിതരണ പൈപ്പ് തകർന്നതുമായി ബന്ധപ്പെട്ട് അറ്റകുറ്റപ്പണിക്കായി എടുത്ത കുഴിയാണ്

 മണ്ണ് താഴ്ന്നിറങ്ങി മഴയിൽ ഒലിച്ചുപോയും

 യാത്രക്കാർക്ക് ദുരിതം വിതച്ചിരിക്കുന്നത്.ഇടുങ്ങിയ റോഡരികിലുടെ നടക്കുന്ന കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളുമാണ് അപകടത്തിൽപ്പെടുന്നത് പതിവാകുന്നത്.വലിയ വാഹനങ്ങൾ കഷ്ടിച്ച് കടന്നു പോകുന്ന വഴിയരികിലൂടെ അപകടകരമായാണ് കാൽനടയാത്ര. വാട്ടർ അതോറിറ്റി കുഴിച്ച കുഴിയാണ് ഇത് അശാസ്ത്രിയമായാണ് മണ്ണിട്ട് നികത്തിയത്.എന്നാൽ വലിയ വാഹനങ്ങൾ കടന്നു പോകുന്ന കാരണം വീണ്ടും കുഴിയായി മാറിയ അവസ്ഥയാണ്.അതേസമയം പാലം പണിയുടെ നടക്കുന്ന ഭാഗങ്ങളിലെ അറ്റകുറ്റപ്പണികൾ നടത്തേണ്ട ചുമതല കരാർ കമ്പനി കാണന്നും ആയതിനാൽ തന്നെ നിലവിലെ സാഹചര്യത്തിൽ പിഡബ്ല്യുഡിക്ക് അറ്റകുറ്റപ്പണി നടത്താൻ ആകില്ലെന്നുമാണ് അധികൃതർ നൽകുന്ന മറുപടി.അപകടകരമായ കുഴി എത്രയും പെട്ടന്ന് ടാറിങ്ങ് ചെയ്തോ കോൺഗ്രീറ്റ് ചെയ്തോ അടക്കണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.