28 March 2024 Thursday

ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ഉടൻ വാക്സിൻ നൽകണം:സി.ഐ.ടി.യു

ckmnews


എടപ്പാൾ: പൊതുജനങ്ങളുമയി നിരന്തരമായി ഇടപെടുന്ന മോട്ടോർ തൊഴിലാളികൾക്ക് എത്രയും പെട്ടെന്ന് വാക്സിൽ നൽകണമെന്ന്‌ ഓട്ടോ- ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി .ഐ.ടി.യു. എടപ്പാൾ ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു. ഏരിയ പ്രസിഡണ്ട് എസ്.സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് എം.എ.നവാബ് ,വിശദീകരണം നടത്തി, ടി.വേലായുധൻ, എം.മുഹമ്മദാലി, എം.വി.കാദർ ,കടയിൽ അലി, എം.രാജീവ്, അബ്ദുൾ മനാഫ് തുടങ്ങിയവർ പ്രസംഗിച്ചു.