28 March 2024 Thursday

കാര്‍ റെന്റിനെടുത്ത് പണയംവെച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാളെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.

ckmnews

കാര്‍ റെന്റിനെടുത്ത് പണയംവെച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാളെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.


കാര്‍ റെന്റിനെടുത്ത് പണയംവെച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാളെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ മുഖ്യ സൂത്രധാരന്‍ കൂടിയായ മതിലകം സ്വദേശിയായ സഗീറിനെയാണ് അറസ്റ്റ് ചെയ്തത്.24-10 -2020 ന് ചിറമനേങ്ങാട് സ്വദേശിയായ ഷെഹിലിന്റെ കയ്യില്‍ നിന്ന് ആശുപത്രി ആവശ്യത്തിനാണെന്ന് പറഞ്ഞ് രഞ്ജിത്ത് എന്നയാളാണ് ഓട്ടോമാറ്റിക് സ്വിഫ്റ്റ് കാര്‍ വാടകക്കെടുത്തത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാര്‍ തിരിച്ചേല്‍പിക്കാത്തതിനെ തുടര്‍ന്ന് ഷെഹില്‍ എരുമപ്പെട്ടി പോലീസില്‍ പരാതി നല്‍കി. പിന്നീട് രഞ്ജിത്തിനെ കണ്ടെത്തുകയും രഞ്ജിത്ത് മതിലകത്തുള്ള സഗീര്‍, ജിനാസ് എന്നിവര്‍ക്ക് കാര്‍ പണയം വെച്ചെന്ന് പറയുകയും ചെയ്തു.പോലീസ് നടത്തിയ അന്വേഷണത്തില്‍ സഗീറിന്റെ നേതൃത്വത്തില്‍ ഷജാസ്, തംസ് എന്നിവരുള്‍പ്പടെയുള്ള അഞ്ചംഗ തട്ടിപ്പു സംഘമാണ് ഇതിന് പിന്നിലെന്ന് അറിയാന്‍ കഴിഞ്ഞു. തുടര്‍ന്ന് മുഖ്യ സൂത്രധാരന്‍ കൂടിയായ സഗീര്‍ മതിലകത്തുണ്ടെന്ന് രഹസ്യവിവരം ലഭിക്കുകയും സഗീറിനെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. സഗീറിന്റെ പേരില്‍ കുന്നംകുളം, മതിലകം, തൃശൂര്‍ വെസ്റ്റ് എന്നീ സ്റ്റേഷനുകളിലായി 12 ഓളം കേസുകളുണ്ട്. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് ഇന്‍സ്‌പെക്ടര്‍ കെ.കെ ഭൂപേഷ് പറഞ്ഞു.എസ്.ഐമാരായ കെ.അബ്ദുള്‍ ഹക്കിം സി.എ സനല്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍, തോമസ്, ഷെഫീക്ക്, അഭിനന്ദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.