19 April 2024 Friday

അബൂദാബിയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ കോക്കൂര്‍ സ്വദേശി മരിച്ചു

ckmnews


ചങ്ങരംകുളം:അബൂദാബിയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ കോക്കൂര്‍ സ്വദേശി മരിച്ചു.കോക്കൂർ സിഎച്ച് നഗറിൽ പരേതനായ അറക്കൽ ബാവുവിന്റെ മകൻ മൊയ്തീൻകുട്ടി(55)ആണ് അബൂദാബിയിൽ വെച്ച് മരിച്ചത്.കോവിഡ്ബാധ മൂലം  ചികിത്സയില്‍ കഴിഞ്ഞ മൊയ്തീന്‍ കുട്ടിയുടെ ഫലം നഗറ്റീവ് ആയെങ്കിലും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രില്‍ ചികിത്സയില്‍ ആയിരുന്നു.

ഫലം നഗറ്റീവ് ആയതിനെ തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു