28 March 2024 Thursday

മാതൃക ശിശു സൗഹൃദ അങ്കണവാടി നിർമാണോദ്ഘാടനം നടത്തി

ckmnews

മാതൃക ശിശു സൗഹൃദ അങ്കണവാടി നിർമാണോദ്ഘാടനം നടത്തി


എടപ്പാൾ:പഞ്ചായത്തിലെ പൊറുക്കരയിൽ നിർമിക്കുന്ന മാതൃക ശിശു സൗഹൃദ അങ്കണവാടി കെട്ടിടത്തിൻ്റെ നിർമാണോദ്ഘാടനം എടപ്പാൾ പഞ്ചായത്ത് പ്രസിഡൻ്റ് സി വി സുബൈദ നിർവഹിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 11 ലക്ഷം രുപ ചെലവിൽ എടപ്പാൾ പഞ്ചായത്താണ് അങ്കണവാടി കെട്ടിടം നിർമിക്കുന്നത്. വൈസ് പ്രസിഡൻ്റ് കെ പ്രഭാകരൻ അധ്യക്ഷനായി.ക്ഷമ റഫീഖ്, എ ദിനേശ്, അഡ്വ. കെ വിജയൻ, കെ ദേവിക്കുട്ടി, കെ വേലായുധൻ എന്നിവർ സംസാരിച്ചു.അങ്കണവാടി അധ്യാപിക

പി കെ മിനി നന്ദി പറഞ്ഞു.