20 April 2024 Saturday

ഒരുക്കങ്ങൾ പൂർത്തിയായി ഐഡിയൽ കാമ്പസിൽ നീറ്റായി പരീക്ഷ എഴുതാം

ckmnews

ഒരുക്കങ്ങൾ പൂർത്തിയായി ഐഡിയൽ കാമ്പസിൽ  നീറ്റായി പരീക്ഷ എഴുതാം


എടപ്പാൾ:മെഡിക്ക മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷ (നീറ്റ് )യുടെ സെന്ററായ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായതായി സ്കൂൾ അധികൃതർ അറിയിച്ചു.മലപ്പുറം തൃശൂർ പാലക്കാട് ജില്ലകളിൽ നിന്നായി 540 വിദ്യാർത്ഥികളാണ് ഈ വർഷം ഐഡിയൽ കാമ്പസിലെ പരീക്ഷ സെന്ററിൽ മെഡിക്കൽ അനുബന്ധ പ്രവേശന പരീക്ഷ എഴുതാനെത്തുന്നത്.പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളിൽ ആവശ്യമുള്ളവർക്ക് പരിക്ഷക്കാവശ്യമായ ഫോട്ടോ എടുക്കാനും അവ പ്രിന്റ് എടുക്കാനും ഹാൾ ടിക്കറ്റ് കളർ കോപ്പി എടുക്കാനുമെല്ലാമുള്ള സൗകര്യങ്ങളൊരുക്കിയതിന് പുറമെ  പരീക്ഷാർത്ഥികൾക്ക് മാസ്ക്  ഗ്ലൗസ്, സാനിറ്റൈയ്സർ,തുടങ്ങിയ എല്ലാ സംവിധാനങ്ങളും ഒരുക്കിയാണ് ഐഡിയൽ പരീക്ഷാർത്ഥികളെ സ്വീകരിക്കാനൊരുങ്ങിയിട്ടുള്ളത്. ഒരു ക്ലാസിൽ 12 കുട്ടികൾ പ്രകാരം 45 ക്ലാസ് മുറികളിലായി 90 ൽ പരം ഇൻവിജിലേറ്റർമാർ പരീക്ഷകൾക്ക് നേതൃത്വം നൽകും പോലീസ് ഓഫീസർമാർ, ട്രോമ കെയർ വളൻ്റിയർമാർ, ഐഡിയൽ വെഹിക്കിൾ സ്റ്റാഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വാഹന പാർക്കിംഗ് ,കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് രക്ഷിതാക്കൾക്ക് വിശ്രമസ്ഥലം,കുടിവെള്ളം അടക്കമുള്ള മികച്ച സൗകര്യങ്ങളാണ് ഐഡിയൽ കാമ്പസിൽ സംവിധാനിച്ചിട്ടുള്ളതെന്ന് സെൻ്റർ സൂപ്രണ്ട് പ്രിയ അരവിന്ദ് അറിയിച്ചു