29 March 2024 Friday

പൂക്കരത്തറ സ്കൂളില്‍ പരീക്ഷക്കുള്ള സംവിധാനങ്ങള്‍ ഒരുക്കി എസ്എഫ്ഐ എടപ്പാള്‍ ഏരിയ കമ്മിറ്റി

ckmnews



എടപ്പാൾ :അഞ്ച് ദിവസമായി നടന്നുവന്ന എസ്എസ്എൽസി പ്ലസ് ടു  പരീക്ഷകള്‍  അവസാനിച്ചു.പൂക്കരത്തറ സ്കൂളിൽ പരീക്ഷ എഴുതി തുടങ്ങിയതുമുതൽ ക്ലാസ് മുറികൾ മുഴുവൻ അണുവിമുക്തമാക്കി വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനു വേണ്ടി സൗകര്യങ്ങള്‍ ഒരുക്കി എസ്എഫ്ഐ പ്രവർത്തകർ മതൃകയായി.ആരോഗ്യവകുപ്പിന്റെയും സർക്കാറിനെയും നിർദ്ദേശപ്രകാരം എക്സാം ഇടവേളകളിൽ കൃത്യമായ അണുവിമുക്തമാക്കിയതും എസ്എഫ്ഐയുടെ വളണ്ടിയർമാർ തന്നെയായിരുന്നു.പരീക്ഷയ്ക്ക് എത്താൻ പ്രയാസമുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ വാഹനം ഒരുക്കിയതും എസ്എഫ്ഐ പ്രവര്‍ത്തകര്‍ തന്നെ ആയിരുന്നു.എസ്എഫ്ഐ എടപ്പാൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വളണ്ടിയർമാരെ നിയമിച്ചത്.