28 October 2021 Thursday

കേച്ചേരി മുഴുവഞ്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 18 വയസ്സുകാരൻ മരിച്ചു

ckmnews

കാറും ലോറിയും കൂട്ടിയിടിച്ച് 18 വയസ്സുകാരൻ മരിച്ചു 


കുന്നംകുളം:കേച്ചേരി മഴുവഞ്ചേരി ത്രിവേണി ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. കാർ ഓടിച്ചിരുന്ന ഇയ്യാൽ സ്വദേശി കണ്ടിരുത്തി വീട്ടിൽ ഷാജി - ബിന്ദു ദമ്പതികളുടെ ഏക മകൻ ഗോകുലാണ്(18) മരിച്ചത്. കഴിഞ്ഞ രാത്രി 10.30 നാണ് അപകടം. തൃശൂർ ഭാഗത്ത് നിന്ന് കാറിൽ വന്നിരുന്ന ഗോകുൽ എതിരെ വന്നിരുന്ന മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് മുന്നോട്ട് പോകുന്നതിനിടെ പിറകിൽ വന്നിരുന്ന മറ്റൊരു മിനിലോറിയിലിടിച്ചാണ് അപകടം. എതിരെ വന്നിരുന്ന വാഹനം കാറിലിടിച്ച് നിർത്താതെ പോയതായും നാട്ടുക്കാർ പറയുന്നു.ഇടിയിൽ കാർ നിയന്ത്രണം വിട്ട് തിരിഞ്ഞാണ് മിനിലോറിയിലിടിച്ചതെന്നും പറയുന്നു. കാർ പൂർണ്ണമായും തകർന്നു.സ്റ്റീയറിംഗിൽ കുടങ്ങി നെഞ്ച് ഇടിച്ചാണ് ഗോകുൽ മരിച്ചതെന്നാണ് ആശുപത്രി അധികൃതരും ആക്ട്സ് പ്രവർത്തകരും നൽകുന്ന സൂചന.പുറത്തേക്ക് പരിക്കുകളുണ്ടായിരുന്നില്ല. കേച്ചേരി ആക്ട്സ് പ്രവർത്തകരാണ് പരിക്കേറ്റ ഗോകുലനെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പുലർച്ചയോടെ മരണം സംഭവിച്ചു.മൃതദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. രേഷ്മ, ഗ്രീഷ്മ സഹോദരിമാരാണ്.

ckmnews