29 March 2024 Friday

മണ്ണാർക്കാട് ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തിൽ തിരൂർ സ്വദേശി മരിച്ചു

ckmnews

മണ്ണാർക്കാട്  ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തിൽ തിരൂർ സ്വദേശി മരിച്ചു


തിരൂർ: പാലക്കാട് മണ്ണാർക്കാട് നെല്ലിപ്പുഴ ടവറിലെ ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തിൽ തിരൂർ സ്വദേശി മരിച്ചു.തലക്കടത്തൂർ തറയിൽ  പരേതനായ പറമ്പത്ത് കുഞ്ഞിരായീന്റെ മകൻ മുഹമ്മദ് ബഷീർ (55)ആണ് മരിച്ചത്.ഇവർ ഇപ്പോൾ തലക്കടത്തൂർ ജുമാ മസ്ജിദിന് സമീപമാണ് താമസം.പുലർച്ചെ മൂന്നരക്ക് നടന്ന തീപ്പിടുത്തത്തിൽ രണ്ട് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 25 വർഷം അൽ ഐനിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തു. ഇപ്പോൾ പത്ത് വർഷമായി നാട്ടിൽ ബിസിനസുമായി മുന്നോട്ട് പോകുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് നാട്ടിൽ വന്ന് മടങ്ങിയത്.ഉമ്മ: ഖദീജ. ഭാര്യ: ആസ്യ.മക്കൾ: അസ്ക്കർ, അഫ്സൽ, അൻസാരി, അൻസിൽ,അസ്മാബി, ഉമ്മു ഹബീബ.മരുമക്കൾ: മുസ്തഫ, ഫസൽ, റിഷാന തെസ്നി. സഹോദരങ്ങൾ:അബ്ദുൽ റസാഖ്, മുഹമ്മദ് ഇസ്ഹാഖ്, മറിയാമു, പരേതയായ പാത്തോൾ, സുബൈദ, മൈമൂന.മൃതദേഹം പാലക്കാട് മെഡിക്കൽ കോളജ് ആശുപത്രിയിലെ നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലെത്തിച്ചു.തലക്കടത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.