20 April 2024 Saturday

ചാലിശ്ശേരി ഡിവൈഎഫ്ഐ ടൗൺ മേഖല ആയിരം പേർക്ക് രാത്രി ഭക്ഷണം നൽകി

ckmnews

ചാലിശ്ശേരി ഡിവൈഎഫ്ഐ ടൗൺ മേഖല ആയിരം പേർക്ക് 

രാത്രി ഭക്ഷണം നൽകി


ചങ്ങരംകുളം:ചാലിശ്ശേരി ടൗൺ ഡി വൈ എഫ് ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനമായ   പാലക്കാട് എത്തി ആയിരം പേർക്ക്  ഭക്ഷണങ്ങൾ  വിതരണം നടത്തി മാതൃകയായി.ഡിവൈഎഫ്ഐ ഹൃദയം പൂർവ്വം ക്യാമ്പയിൻ്റെ ഭാഗമായാണ്  വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിലെ പന്ത്രണ്ട് യൂണിറ്റുകളുടെ സഹകരണത്തോടെ രാത്രി ഭക്ഷണം നൽകിയത്.വ്യാഴഴ്ച രാത്രി ചാലിശ്ശേരിയിൽ നിന്ന് എത്തിയ പ്രവർത്തകർ  പാലക്കാട് ജില്ലാ ആശുപത്രിയിലും ഒലവക്കോട് റെയിൽവേ  സ്റ്റേഷനിലുമായി ആയിരത്തോളം പേർക്കാണ്    ചപ്പാത്തിയും കറിയും അടങ്ങുന്ന  ഭക്ഷണ പൊതികൾ വിതരണം നടത്തിയത്. ചാലിശ്ശേരി ടൗൺ മേഖല കമ്മറ്റിയുടെ നന്മയുടെ കാരുണ്യ പ്രവർത്തനം ഗ്രാമത്തിനും സമൂഹത്തിനും  മാതൃകയായി.ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയംഗം കെ.എ പ്രയാൺ  , സുധീഷ് കുമാർ , ഫ്ലമിംഗ് ആൻഡ്രി , ഷിബിൻ , പ്രവീൺ , ദീപു എന്നിവർ നേതൃത്വം നൽകി.