25 April 2024 Thursday

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ക്യാമ്പയിന് തുടക്കമായി

ckmnews

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ക്യാമ്പയിന് തുടക്കമായി 


ചങ്ങരംകുളം:കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വജ്ര ജൂബിലിയിലേക്ക് തയ്യാറെടുക്കുന്നു.വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ക്യാമ്പയിന് വിവിധയിടങ്ങളില്‍ തുടക്കമായി.മൂക്കുതല യൂണിറ്റിൽ യൂണിറ്റ് പ്രസിഡന്റ് ഷീല ടീച്ചർ കൊടി ഉയർത്തി.യൂണിറ്റ് സെക്രട്ടറി പ്രേമദാസ് നിറം, ജിജി വർഗീസ് എന്നിവർ സംസാരിച്ചു. വൈകീട്ട് ഗൂഗിൾ മീറ്റിൽ  നടക്കുന്ന കുടുംബ സംഗമം പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ ഉദ്ഘാടനം ചെയ്യും.കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിൽ വലിയ തോതിൽ ഇടപെട്ട ശാസ്ത്ര സാഹിത്യ പരിഷത്ത് 60 വയസിലെത്തുന്ന സാഹചര്യത്തില്‍ വിവിധ പരിപാടികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്