23 April 2024 Tuesday

അബ്ദുൽ പുന്നയൂർകുളത്തിന് ഇംഗ്ലീഷ് കവിത പുരസ്കാരം

ckmnews

അബ്ദുൽ പുന്നയൂർകുളത്തിന് ഇംഗ്ലീഷ് കവിത പുരസ്കാരം 


ചങ്ങരംകുളം:അമേരിക്കയിലെ പ്രശസ്ത ഓൺലൈൻ പത്രമായ ഇ മലയാളിയുടെ ആറാമത് സാഹിത്യ അവാർഡ് അമേരിക്കൻ പ്രവാസി എഴുത്തുകാരൻ അബ്ദുൽ പുന്നയൂർകുളത്തിൻ്റെ ഇംഗീഷ് കവിതക്ക് ലഭിച്ചു. ജൂലൈ 31 ന് ന്യൂയോർക്കിൽ നടന്ന ചടങ്ങിൽ മലയാളിയായ സെനറ്റർ കെവിൻ തോമസ് അബ്ദുൽ ന് അവാർഡ് സമ്മാനിച്ചു.ഇതിന് മുൻപ് ഇ മലയാളിയുടെ മലയാള കവിതക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 40 വർഷമായി അമേരിക്കയിൽ വസിക്കുന്ന അബ്ദുൽ പുന്നയൂർക്കുളത്തെ സാഹിത്യ സമിതിയുടെ പ്രസിഡണ്ടാണ്.