25 April 2024 Thursday

കേരളത്തില്‍ ഇന്ന് 25,010 പേര്‍ക്ക് കൊവിഡ്

ckmnews

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 25,010 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തൃശൂര്‍ 3226, എറണാകുളം 3034, മലപ്പുറം 2606, കോഴിക്കോട് 2514, കൊല്ലം 2099, പാലക്കാട് 2020, തിരുവനന്തപുരം 1877, ആലപ്പുഴ 1645, കണ്ണൂര്‍ 1583, കോട്ടയം 1565, പത്തനംതിട്ട 849, ഇടുക്കി 826, വയനാട് 802, കാസര്‍ഗോഡ് 364 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,317 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,21,039 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,88,784 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 32,255 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2412 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,37,643 കോവിഡ് കേസുകളില്‍, 12.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 177 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,303 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 23,791 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1012 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 23,535 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2385, കൊല്ലം 2284, പത്തനംതിട്ട 650, ആലപ്പുഴ 2035, കോട്ടയം 1451, ഇടുക്കി 544, എറണാകുളം 2722, തൃശൂര്‍ 2833, പാലക്കാട് 1815, മലപ്പുറം 2537, കോഴിക്കോട് 1909, വയനാട് 393, കണ്ണൂര്‍ 1520, കാസര്‍ഗോഡ് 457 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,37,643 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 40,74,200 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

ഐസിഎംആറിന്‍റെ സീറോ പ്രിവൈലൻസ് പഠനത്തിലെ കണ്ടെത്തൽ പ്രകാരം ഒന്നാം വ്യാപന കാലത്ത് കേരളത്തിലെ രോഗബാധിതരുടെ എണ്ണം കുറവായിരുന്നു. ഡെൽറ്റ വകഭേദം ആഞ്ഞടിച്ചപ്പോൾ കേരളത്തിൽ ഏറ്റവും പെട്ടെന്ന് രോഗം വ്യാപിച്ച് വലിയ നാശം വിതയ്ക്കാൻ കൂടുതൽ സാധ്യതയുള്ള സ്ഥലം നമ്മുടെ നാടായി. മരണ നിരക്ക് വലിയ തോതിൽ ഉയർത്താതെ രണ്ടാം തരംഗത്തെയും മികച്ച രീതിയിൽ പ്രതിരോധിച്ചു. രോഗികളുടെ എണ്ണം രണ്ടാം തരംഗത്തിൽ കൂടിയെങ്കിലും നിയന്ത്രണങ്ങളെ മറികടന്ന് പോയില്ല. രോഗികൾക്ക് എല്ലാവർക്കും സംരക്ഷണവും ചികിത്സയും ഉറപ്പാക്കി രോഗവ്യാപനത്തെ നിയന്ത്രിക്കാനായി


മരിച്ചവരുടെ എണ്ണത്തിൽ സ്വാഭാവിക വർധനവുണ്ടായി. മരണനിരക്ക് ഉയരാതെ പിടിച്ചുനിർത്താൻ കഴിഞ്ഞു. മരിച്ചവരിൽ 95 ശതമാനവും വാക്സീൻ കിട്ടാത്തവരാണ്. സെപ്തംബർ 30നകം 18 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സീൻ നൽകാനാണ് ശ്രമം. 2.23 കോടി പേർ ഒരു ഡോസ് വാക്സീൻ കിട്ടിയവരാണ്. 86 ലക്ഷത്തിലേറെ പേർക്ക് രണ്ട് ഡോസ് വാക്സീനും കിട്ടി. ഡെൽറ്റ വൈറസിന് വാക്സീന്‍റെ പ്രതിരോധം ഭേദിക്കാൻ ചെറിയ തോതിൽ കഴിയും. എന്നാൽ വാക്സീനെടുത്തവരിൽ രോഗം ഗുരുതരമാകില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരില്ല. മരണസാധ്യത ഏറെക്കുറെ കുറവാണ്.