25 April 2024 Thursday

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വജ്ര ജൂബിലി പതാക ഉയർത്തി

ckmnews

ചങ്ങരംകുളം : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ചങ്ങരംകുളത്ത് പതാക ഉയർത്തി. ശാസ്ത്രപ്രചാരണ പോസ്റ്ററുകൾ സ്ഥാപിച്ചു. പൊന്നാനി മേഖല സെക്രട്ടറി സുധീർ, ചങ്ങരംകുളം യൂണിറ്റ് സെക്രട്ടറി ത്രതീഷ് എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് രതീഷ്, എക്‌സിക്യൂട്ടിവ് അംഗങ്ങളായ രാജീവ്, രവീന്ദ്രൻ , ശശികുമാർ, സന്തോഷ്, മനു എന്നിവർ പങ്കെടുത്തു .