28 March 2024 Thursday

B D K രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

കോട്ടക്കൽ :ബി ഡി കെ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും ഫൈസൽസ് ഒഫിഷ്യൽ ഗ്രൂപ്പും സംയുക്തമായി കോട്ടക്കൽ ആസ്റ്റർ മിംസ് ബ്ലഡ്‌ ബാങ്കിൽ വച്ച് രക്തദാന ക്യാമ്പ് സഘടിപ്പിച്ചു.ക്യാമ്പിൽ ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നായി ഇരുപത്തഞ്ചോളം ഫൈസൽമാർ പങ്കെടുത്തു. ബി ഡി കെ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്‌ യൂസഫലി പുതുപ്പറമ്പ്,തിരൂരങ്ങാടി താലൂക്ക് രക്ഷാധികാരി ബുഷൈർ ചാപ്പനങ്ങാടി,ഫൈസൽ's ഗ്രൂപ്പ്‌ കോർഡിനേറ്റർമാരായ ഫൈസൽ കുഞ്ഞാക്ക,ഫൈസൽ വരിക്കോടൻ,ഫൈസൽ മുത്തു, ഫൈസൽ ഒടുവിൽ, ഫൈസൽ കുന്നുംപുറം, ഫൈസൽ മണ്ണാർക്കാട് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.ഫൈസൽ എടപ്പറ്റ അഡ്മിൻ പാനലിന് വേണ്ടി നന്ദി പറഞ്ഞു.