19 April 2024 Friday

മൂക്കുതല നവധാര തീയേറ്റേഴ്സ് ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

ckmnews

മൂക്കുതല നവധാര തീയേറ്റേഴ്സ് ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു


ചങ്ങരംകുളം:മൂക്കുതല നവധാര തീയേറ്റേഴ്സ് എസ്എസ്എല്‍സി,പ്ളസ്ടു ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന ചടങ്ങ് പൊന്നാനി എംഎല്‍എ പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസ്റിയ  സൈഫുദ്ധീന്‍,മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആരിഫാ നാസര്‍,നവധാര ജനറല്‍ സെക്രട്ടറി ഇവി കരുണാകരന്‍,പ്രസിഡണ്ട് പ്രഭാകരന്‍,അധ്യാപകനായ ശ്രീകാന്ത്,എല്‍സി സെക്രട്ടറി മണികണ്ഠന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.ആര്‍ആര്‍ടി വളണ്ടിയര്‍മാരെയും കാല്‍പന്ത് കൊണ്ട് വിസ്മയം തീര്‍ത്ത് റെക്കോര്‍ഡ് തീര്‍ത്ത അഖില്‍ റാസിയെയും ചടങ്ങില്‍ പുരസ്കാരം നല്‍കി അനുമോദിച്ചു