20 April 2024 Saturday

ഗുരുവായൂരിൽ ഗേറ്റുകൾ തുറന്നു: കടകൾ തുറക്കാം, ദൂരെ നിന്നു തൊഴാം

ckmnews



ഗുരുവായൂർ ∙ ലോക്ഡൗണിനെ തുടർന്ന് ക്ഷേത്രത്തിന്റെ 3 നടകളിലും അടച്ച ഗേറ്റുകൾ തുറന്നു.  കടകൾ തുറക്കാനാണിതെങ്കിലും കല്യാണമണ്ഡപത്തിന്റെ പിൻഭാഗത്ത് നിന്നു ഭക്തർക്കു തൊഴാം. തിരക്കില്ലാതെ 5 പേരെ മാത്രമാണു പ്രവേശിപ്പിക്കുന്നത്. കിഴക്കും തെക്കും പടിഞ്ഞാറും നടകളിൽ 300 മീറ്ററോളം ദൂരെയാണ് ഗേറ്റ് അടച്ചിരുന്നത്.


ഇതു മാറ്റി ക്ഷേത്രത്തിന് 50 മീറ്റർ  അടുത്തുവരെയായി പ്രവേശനം നിയന്ത്രിച്ചു. ക്ഷേത്രത്തിൽ പുലർച്ചെ 3ന് നടതുറന്നു രാവിലെ ഒൻപതരയോടെ ഉച്ചപ്പൂജ വരെയുള്ള ചടങ്ങുകൾ കഴിഞ്ഞ് അടയ്ക്കും. വൈകിട്ട് 4.30ന് നടതുറന്ന് അത്താഴപ്പൂജയും ശീവേലിയും കഴിഞ്ഞ് രാത്രി 8.15ന് അടയ്ക്കും. മുൻപ് ഉച്ചയ്ക്ക് രണ്ടിനും രാത്രി 11നുമാണു നടയടയ്ക്കാറ്.


.