24 April 2024 Wednesday

റാബിയസൈയ്ഫിയുടെ ഘാതകരെ അറസ്റ്റ്ചെയ്യണം.പിഡിപി

ckmnews

റാബിയസൈയ്ഫിയുടെ ഘാതകരെ അറസ്റ്റ്ചെയ്യണം.പിഡിപി


എടപ്പാള്‍:ഡൽഹിയിലെ പോലീസ് ഓഫീസർ റാബിയയെ ഏതാനും പേർ ചേർന്ന് തട്ടിക്കൊണ്ട് പോയതും ക്രൂരമായി കൊലപ്പെടുത്തിയതും ബോധപൂർവ്വം മറയ്ക്കാൻ ശ്രമിക്കുന്ന അധികാരിവർഗം ഇരകളോടും കടുത്ത ജാതിവിവേചനമാണ് കാണിക്കുന്നതെന്ന് പി ഡി പി സംസ്ഥാന ജനറൽ സെക്രട്ടറി  ജാഫർ അലി ദാരിമി പറഞ്ഞു.റാബിയയെ കൊലപ്പെടുത്തിയ നരാധമന്മാരെ അറസ്റ്റ് ചെയ്ത മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സംസ്ഥാന വ്യാപകമായി പിഡിപി സംഘടിപ്പിച്ച പ്രതിഷേധാഗ്നിയുടെ ഭാഗമായി നരിപ്പറമ്പിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അവർ.നിയമവ്യവസ്ഥിതിയുടെ ഭാഗമായി നില്‍ക്കുന്ന ഉദ്യോഗസ്ഥയ്ക്ക് തന്നെ ഇത്തരം  നീചമായ അനുഭവം നേരിടേണ്ടി വരുന്നത് ഭയപ്പെടുത്തുന്ന ഒന്നാണന്നും അതും രാജ്യതലസ്ഥാനത്ത് തന്നെ നമ്മുടെ രാജ്യം ജനാതിപത്യത്തില്‍ നിന്നും  എന്നോ മാറിയിരിക്കുന്നു.അഴിമതിയുടെ/  പണാധിപത്യത്തിന്റെ കൂത്തരങ്ങായി തീര്‍ന്ന രാജ്യത്ത് നീതിയുണ്ടാവുമെന്ന പ്രതീക്ഷ അസ്തമിക്കുന്ന തരത്തിലാണ് ഓരോ ദിനവും കടന്ന് പോകുന്നതെന്നും 

സ്വന്തം രാജ്യത്തിനു വേണ്ടി ജോലി ചെയ്യാന്‍ തയ്യാറാവുകയും

തന്റെ ജോലിയില്‍ ആത്മാര്‍ത്ഥമായി ഇടപെടുകയും  ചെയ്ത  ഒരു പെണ്‍കുട്ടി ക്രുരമായി കൊലചെയ്യപ്പെട്ടിട്ട് ജനാതിപത്യ സമൂഹത്തിന് എങ്ങനെ നിശബ്ദമായിയിരിക്കുവാൻ കഴിയുന്നു എന്നത് അത്ഭുതപ്പെടുത്തുന്നതാണെന്നും ഇവര്‍ പറഞ്ഞു.വേട്ടയാടുന്നവര്‍ക്ക് അതിര്‍ത്തികള്‍ ഇല്ലെന്ന് തിരിച്ചറിയണം.അവര്‍ ഇരയെ പിന്തുടരുന്നവര്‍ മാത്രമാണ്.ഡെല്‍ഹിയില്‍ നിന്നും നമ്മുടെ നാട്ടിലേക്കുള്ള ദൂരം  അധികമൊന്നുമില്ല.ആ പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ടത് നമുക്ക് വേണ്ടിയുമാണ്.ജനങ്ങളുടെ സുരക്ഷിതത്തിന് നിയോഗിക്കപ്പെട്ടവര്‍ തന്നെ തങ്ങളുടെ കൂട്ടത്തിലുള്ള ഒരു പെൺകുട്ടിയെ നിസാരമായി കൊന്നു തള്ളിയിരിക്കുന്നു.ഈ രാഷ്ട്രത്തിലെ ഓരോ പൗരനു വേണ്ടിയുമാണ് റാബിയ സെെഫി എന്ന പോലീസുദ്യോഗസ്ഥ ജീവന്‍ വെടിഞ്ഞത്.അതിലെല്ലാമുപരി ഒരു സ്ത്രീയുടെ ജനാതിപത്യ അവകാശങ്ങള്‍ നിഷേധിച്ചു കൊണ്ട് മേലുദ്യോഗസ്ഥരുടെ മരണച്ചീട്ടിനാല്‍ ഇല്ലാതായത് എത്രയോ ആഗ്രഹങ്ങള്‍  ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടിയാണ്.റാബിയാ സൈയ്ഫിയുടെ ഘാതകരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുവാനുള്ള പോരാട്ടത്തിൽ മുഴുവൻ ജനാതിപത്യ വിശ്വാസികളും രംഗത്ത് വരണമെന്നും ജാഫർ അലി ദരിമാ ആവശ്യപ്പെട്ടു.സമരാഗ്നിയിൽ  മണ്ഡലം  സെക്രട്ടറി സലാം അതളൂർ,ജോയിന്റ് സെക്ട്ടറി ബശീർ മുല്ലശ്ശേരി, പി.റ്റി.യു.സി. ജില്ലാ വൈസ് പ്രസിഡന്റ് സുൽഫിക്കർ അലി,പി.സി.എഫ് മണ്ഡലം പ്രസിഡൻ്റ് യു.കെ. സിദ്ധീഖ്, റഷീദ് അത്താണിപ്പടി,വി.കെ.അബൂബക്കർമുസ്ഥഫ കടകശ്ശേരി,മുജീബ്,മജീദ്, അബ്ദുല്ല തുടങ്ങിയവർ പങ്കെടുത്തു.