20 April 2024 Saturday

അത്ഭുത കാഴ്ചയായി പുലരി പാടത്ത് ചുഴലിക്കാറ്റ്

ckmnews

അത്ഭുത കാഴ്ചയായി പുലരി പാടത്ത് ചുഴലിക്കാറ്റ്


തൃത്താല: അത്ഭുത കാഴ്ചയായി പുലരി പാടത്ത് ഇന്ന് അനുഭവപ്പെട്ട ചുഴലിക്കാറ്റ്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.വഴിയാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി

 പ്രചരിച്ചതോടെയാണ് നാട്ടുകാരും അറിഞ്ഞത്. എഡിറ്റ് വീഡിയോ ആണെന്നും

 മഞ്ഞാണ് പുകയാണ് ജലമാണ് ചുഴലി  രൂപത്തിൽ ഉയർന്നതെന്നും അഭിപ്രായമുയർന്നു.അതേസമയം പുലരി പാടത്ത് ഉണ്ടായതല്ല സംഭവമെന്നും ചിലർ വാദിച്ചു.പാടത്തിന് മുകളിലായി കാണപ്പെട്ട ചുഴലിക്കാറ്റിൽ കാര്യമായ നാശനഷ്ടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല.