19 April 2024 Friday

സ്കൂളുകൾ തുറക്കാൻ കുട്ടികൾക്ക് വാക്സിൻ നൽകുന്നത് നിർബന്ധമല്ലെന്ന് ആരോഗ്യ മന്ത്രാലയം

ckmnews

ദില്ലി: സ്കൂളുകൾ തുറക്കാൻ കുട്ടികൾക്ക് വാക്സിൻ നൽകുന്നത് നിർബന്ധമല്ലെന്ന്  ആരോഗ്യ മന്ത്രാലയം. ലോകത്ത് എവിടെയും ഇത്തരം വ്യവസ്ഥ അംഗീകരിക്കുന്നില്ല. ഒരു ശാസ്ത്രീയ സംഘടനയും അങ്ങനെ ശുപാർശ ചെയ്യുന്നില്ല. എന്നാൽ ജീവനക്കാർക്ക് വാക്സിനേഷൻ നൽകുന്നത് അഭികാമ്യം ആണെന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. രണ്ടാം തരംഗം തന്നെയാണ് ഇപ്പോഴും തുടരുന്നത്. കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്ത കേസുകളിൽ 68 ശതമാനവും കേരളത്തിൽ നിന്നാണ്. കൊവിഡ് വ്യാപനം കുറയ്ക്കാൻ ആഘോഷങ്ങൾ പരിമിതമായ രീതിയിൽ മാത്രം നടത്തേണ്ടതാവശ്യമാണ്. രണ്ട് ഡോസ് വാക്സിൻ സമ്പൂർണ സുരക്ഷ നൽകുന്നുവെന്ന്  വ്യക്തമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.