25 April 2024 Thursday

ഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു

ckmnews


ചങ്ങരംകുളം:വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും  ഉപരിപഠനത്തിനും മത്സര പരീക്ഷകൾക്കും  ഉതകുന്ന 'വിദ്യ' എന്ന പ്രസിദ്ധീകരണവും കഥകളും കവിതകളും ലേഖനങ്ങളും അടങ്ങുന്ന മാധ്യമം വാർഷിക പതിപ്പും ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയ്ക്ക് സംഭാവന ചെയ്തു.എം. വി മുഹമ്മദ് അഷ്റഫ് മാസ്റ്ററിൽ നിന്ന് ഗ്രന്ഥശാല സെക്രട്ടറി സോമൻ ചെമ്പ്രേത്ത് പുസ്തകങ്ങൾ ഏറ്റുവാങ്ങി. പുസ്തക സ്വീകരണ ചടങ്ങിൽ പ്രസിഡൻ്റ് എം.എം ബഷീർ അധ്യക്ഷനായി.ഹമീദ് ചങ്ങരംകുളം, ടി. വി കബീർ, ഗ്രന്ഥശാല എക്സിക്യൂട്ടിവ് അംഗങ്ങളായ എം.ശ്രീധരൻ മാസ്റ്റർ,എം.ഉണ്ണികൃഷ്ണൻ, ലൈബ്രറിയൻ നസീർ, ഹരിഗോവിന്ദ് എന്നിവർ പങ്കെടുത്തു.