23 April 2024 Tuesday

കുന്നംകുളത്തെ ആധുനിക ബസ്റ്റാന്റിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ച; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കുട ചൂടി പ്രതിഷേധിച്ചു

ckmnews


കുന്നംകുളം:കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ കുന്നംകുളം നഗരസഭയുടെ ഇ.കെ. നായനാര്‍ ബസ് ടെര്‍മിനലില്‍ ഷീറ്റ് മേഞ്ഞ മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്നതുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രതിഷേധവുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ രംഗത്തെത്തിയത്.നഗരസഭ കോടികള്‍ ചെലവിട്ടു നിര്‍മ്മിച്ച കുന്നംകുളത്തെ ആധുനിക ബസ് ടെര്‍മിനലില്‍ വന്‍ അഴിമതിയുണ്ടെന്നും, കാഴ്ച്ചക്ക് ഭംഗി തോന്നുന്നതും എന്നാല്‍ ഗുണനിലവാരം കുറഞ്ഞതുമായ ഉത്പന്നങ്ങള്‍ കൊണ്ടാണ് നിര്‍മ്മാണം നടത്തിയതെന്നും നിര്‍മ്മാണത്തിലെ അപാകതയാണ് ഈ അവസ്ഥക്ക് കാരണമെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി.ബസ്റ്റാന്റിന്റെ ഉത്ഘാടനത്തിന് മുമ്പ് തന്നെ ഈ ന്യൂനതകള്‍ ചൂണ്ടിക്കാണിച്ചിട്ടും യാതൊരു നടപടിയും ഭരണസമിതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലയെന്നും ഇതുമായി ബന്ധപ്പെട്ട് ഊരാളുങ്കല്‍ സൊസൈറ്റിക്ക് കൊടുക്കാനുള്ള ബാക്കി സംഖ്യ കൊടുക്കരുതെന്നും ഇതിലെ അഴിമതി വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ ബിജു സി ബേബി, ഷാജി ആലിക്കല്‍, മിനി മോന്‍സി, ലീലാ ഉണ്ണികൃഷ്ണന്‍, ലബീബ് ഹസ്സന്‍, പ്രസുന്ന രോഷിത്, എന്നിവര്‍ ആവശ്യപ്പെട്ടു.