20 April 2024 Saturday

പെരുമ്പടപ് മണ്ഡലം പ്രവാസി കോൺഗ്രസ് കമ്മറ്റി പ്രവാസി ക്ഷേമനിധി നോർക്ക രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

പെരുമ്പടപ് മണ്ഡലം പ്രവാസി കോൺഗ്രസ് കമ്മറ്റി പ്രവാസി ക്ഷേമനിധി നോർക്ക രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു


എരമംഗലം:പെരുമ്പടപ് മണ്ഡലം പ്രവാസി കോൺഗ്രസ് കമ്മറ്റി പ്രവാസി ക്ഷേമനിധി നോർക്ക രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.പ്രവാസി കേരളീയ ക്ഷേമനിധിയില്‍

അംഗത്വം എടുക്കുന്നതിനും അംശാദായം അടക്കുന്നതിനുമുളള സഹായങ്ങളാണ് ക്വാമ്പിൽ വെച്ച് ചെയ്ത് നൽക്കുന്നത്.നിലവിൽ  വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കും,വിദേശത്ത് രണ്ട് വര്‍ഷമെങ്കിലും ജോലി ചെയ്ത ശേഷം തിരിച്ചു വന്ന് കേരളത്തില്‍ സ്ഥിരതാമസമാ​ക്കിയവര്‍ക്കും,കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ജോലി സംബന്ധമായി കുറഞ്ഞത് ആറുമാസമായി താമസിച്ചു വരുന്നവര്‍ക്കും,അംഗത്വത്തിന് അപേക്ഷിക്കാം.പഞ്ചായത്തിലെ മുഴുവൻ പ്രാവാസികളുടേയും രജിസ്ട്രേഷൻ ചെയ്യുന്നതിനും പ്രാവാസികൾക്ക് അർഹമായ അനുകൂല്യങ്ങൾ ഉറപ്പ് വരുത്തുന്നതിനും വിപുലമായ പരിപാടികൾ 

മണ്ഡലം തലത്തിൽ അസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ക്യാമ്പ് കെപിസിസി മെമ്പർ എഎം രോഹിത്ത് ഉൽഘാടനം ചെയ്തു.പ്രാവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് 

ഉമ്മർ ആലുങ്ങൽ  അധ്യക്ഷനായിരുന്നു.പ്രാവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി രാമനാഥൻ , ബ്ലോക് പഞ്ചായത്ത്‌ മെമ്പർ പി. റംഷാദ്, മണ്ഡലം പ്രസിഡന്റ് ജലീൽ കുന്നനയിൽ ,വി.ആർ. മുഹമ്മദ് , അനസ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.സാമൂഹിക പ്രവർത്തകൻ സിദ്ദീഖ്  ചെറുവല്ലൂർ ക്യാമ്പിൽ പ്രവാസികൾക്കായി "നോർക്ക" "ക്ഷേമനിധി" എന്നീ വിഷയങ്ങളിൽ ക്ലാസ്സെടുക്കുകയും ശേഷം സംശയങ്ങൾക്ക് മറുപടിയും  നൽകി. ക്യാമ്പിൽ വെച്ച് ഇരുപതോളം പേർ ക്ഷേമനിധി രെജിസ്ട്രേഷൻ ചെയ്തു.വാർഡ് മെമ്പർ അഷ്‌റഫ്, ഷഫീഖ് ചന്ദനത്ത്, ദിൻഷാദ് എംഎ, ഷംസു എന്നിവർ  നേതൃത്വം നൽകി.        ഫാരിസ് കല്ലാട്ടേൽ സ്വാഗതവും, കമറു പാലപ്പെട്ടി നന്ദിയും പറഞ്ഞു.