19 April 2024 Friday

തകർന്ന ചീർപ്പ്പാലം ഉടൻ പുനർ നിർമിക്കണം:എസ്ഡിപിഐ

ckmnews

തകർന്ന ചീർപ്പ്പാലം ഉടൻ  പുനർ നിർമിക്കണം:എസ്ഡിപിഐ


മാറഞ്ചേരി :മാസങ്ങളായി തകർന്ന് കിടക്കുന്ന ചീർപ്പ് പാലം ഉടൻ  പുനർ നിർമിക്കണമെന്ന. എസ്ഡിപിഐ ആവശ്യപ്പെട്ടു.പാലം പുനർ നിർമ്മിക്കാത്തത്തിൽ പ്രതിഷേധിച്ച് മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ സമരം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.ചീർപ്പ്പാലം പുനർനിർമിച്ച് ജനങ്ങളുടെ

സഞ്ചാര സ്വാതന്ത്യം ഉറപ്പ് വരുത്തണം.ദിനംപ്രതി  നൂറുകണക്കിന്  ആളുകൾ യാത്രചെയ്തിരുന്ന നാട്ടുകാരാൽ നിർമിക്കപ്പെട്ട താൽക്കാലിക ചീർപ്പ് പാലം തകർന്ന് നിലം പൊത്താറായിട്ടും അധികാരികൾ കണ്ട ഭാവം നടിക്കുന്നില്ല.

ഇതിൽ  പ്രതിഷേധിച്ചാണ് പത്താം തിയ്യതി വെള്ളിയാഴ്ച കാലത്ത് പത്ത് മണിക്ക് മാറഞ്ചേരി പഞ്ചായത്തിനു മുന്നിൽ പാർട്ടി പ്രതിഷേധ ധർണ സംഘടിപ്പിക്കുന്നത്.കനോലികനാൽ ലോ-കംബ്രിഡ്ജ് യാഥാർത്യമാക്കുമെന്ന് തിരഞെടുപ്പ് വാഗ്ദാനം നൽകി അധികാരത്തിലെത്തിയ ഇടത്-വലത് മുന്നണികളുടെ ജനവഞ്ചനക്കെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മാസങ്ങളായി  കത്താതെകിടക്കുന്ന അത്താണി സെന്ററിലെ ഹൈമാക്സ് ലൈറ്റ് കേടുപാടുകൾ തീർത്ത് പ്രവർത്തനക്ഷമമാക്കണമെന്നും,അധികാരികൾ ഇനിയും അനാസ്ഥ തുടരുകയാണെങ്കിൽ ശക്തമായ സമര പരിപാടികളുമായി പാർട്ടി മുന്നോട്ട് വരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ ഹമീദ് മാരാമുറ്റം അധ്യക്ഷതവഹിച്ചു.മണ്ഡലം വൈസ് പ്രസിഡന്റ്‌ ഹസ്സൻ ചിയ്യാനൂർ ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്‌ അൻവർ പഴഞ്ഞി,മണ്ഡലം ട്രഷറർ റജീഷ് അത്താണി,പഞ്ചായത്ത് എക്സിക്യൂട്ടീവ് അംഗം ഷാജി മാറഞ്ചേരി,ട്രഷറർ റഷീദ്,നസീർ പടിഞ്ഞാറ്റുമുറി എന്നിവർ സംസാരിച്ചു.