25 April 2024 Thursday

ബ്ലാക്ക്മാൻ ഭീതി പരത്തി പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ

ckmnews

മുക്കം: ലോക് ഡൗണിന്റെ മറവില്‍ രാത്രിയില്‍ ബ്ലാക്ക്മാന്‍ ഭീതി പരത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ മുക്കം പോലീസ് പിടികൂടി. ചെറുവാടി പഴംപറമ്ബ് സ്വദേശികളായ ചാലിപിലാവില്‍ അഷാദ്(21), പൊയിലില്‍ അജ്മല്‍(18) എന്നിവരാണ് പിടിയിലായത്.


നവമാധ്യമങ്ങളിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പരിചയപ്പെട്ടാണ് പ്രതികള്‍ കൃത്യം നടത്താന്‍ ശ്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ലോക് ഡൗണ്‍ സമയത്ത് രാത്രിയില്‍ പെണ്‍കുട്ടികളുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ പ്രതികളുടെ നിര്‍ത്തിയിട്ട ബൈക്ക് നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. ഈ ബൈക്ക് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായകമായത്.