19 April 2024 Friday

ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

ckmnews

ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


ചങ്ങരംകുളം:സൺറൈസ് ആശുപത്രിയിൽ സൗജന്യ ഇഎന്‍ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.സെപ്റ്റംബർ 11 ശനി രാവിലെ 10 മുതൽ ഉച്ചക്ക് 3 വരെയാണ് ക്യാമ്പ്.ടോൺസിലൈറ്റിസ്, മൈഗ്രേയ്ൻ, തലകറക്കം, മുക്കിലെ വളവ്, മുക്കിലെ ദശ, തൈറോയ്ഡ്,ചെവിവേദന, കുട്ടികളിലെ ശ്രവണവൈകല്യം,ചെവിയിലെ പഴുപ്പ്,തൊണ്ടയിലെ മുഴ, കൂർക്കം വലി,ഉറക്കത്തിലെ ശ്വാസതടസ്സം,വിട്ടുമാറാത്ത ജലദോഷം,തുമ്മൽ, മൂക്കൊലിപ്, തുടങ്ങിയ അസുഖങ്ങൾക്കുള്ള പ്രത്യേക ക്യാമ്പില്‍ പങ്കെടുക്കാന്‍ ബുക്കിങ്ങിനായി ഈ നമ്പറിൽ വിളിക്കാവുന്നതാണ്.. (9072285500,9946112786)

സൗജന്യ രജിസ്ട്രേഷനും കൺസൾട്ടേഷനും കുറഞ്ഞ ചെലവിൽ സർജറിയും നടത്തും.പ്രശസ്ത ഇ എൻ ടി സർജൻ ഡോ. അനുരാജ് സി.പി(MBBS, MS ENT, DNB ENT) ക്യാമ്പിന് നേതൃത്വം കൊടുക്കും. ആരോഗ്യ ഇൻഷുറൻസ് (RSBY) കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP)/ആയുഷ്മാൻ ഭാരത് പ്രകാരം ചികിത്സയും ശസ്ത്രക്രിയ സൗകര്യവും ലഭ്യമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു