19 April 2024 Friday

അധ്യാപക ദിനത്തോടനുബന്ധിച്ച് ചിറക് വിദ്യാർത്ഥി കൂട്ടായ്മ അധ്യാപകരെ ആദരിച്ചു

ckmnews

അധ്യാപക ദിനത്തോടനുബന്ധിച്ച് ചിറക് വിദ്യാർത്ഥി കൂട്ടായ്മ  അധ്യാപകരെ ആദരിച്ചു


ചങ്ങരംകുളം:ജീവിതത്തിന്റെ ഓരോ പാതയിലും വിദ്യാർത്ഥികളുടെ വഴികാട്ടികളാകുന്ന അധ്യാപകരെ ചിറക് വിദ്യാർത്ഥി കൂട്ടായ്മ ആദരിച്ചു.1997-98 കാലത്തിൽ യു. പി സെക്ഷനിൽ മാതൃകാ അധ്യാപികക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ രാധാ ഭായ് ടീച്ചറെ ആദരിച്ചു കൊണ്ടാണ് 

ചടങ്ങിന് തുടക്കം കുറിച്ചത്.ചിറക് വളണ്ടിയർമാരായ റസീം വളയംകുളം,ജദീർ മുഹമ്മദ്,ഷിബിൽ മാങ്കുളം,സ്വാലിഹ് എന്നിവർ  ചടങ്ങിൽ പങ്കെടുത്തു.കോവിഡ് പ്രോട്ടോകോൾ പ്രകാരം അധ്യാപകരുടെ വീടുകളിൽ ചിറക് വളണ്ടിയർമാർ നേരിട്ട് എത്തിയാണ്  ആദരിച്ചത്