19 April 2024 Friday

കരീം പാവിട്ടപ്പുറത്തിനെ ഇൻകാസ് കോക്കൂർ ഉപഹാരം നൽകി ആദരിച്ചു.

ckmnews

കരീം പാവിട്ടപ്പുറത്തിനെ ഇൻകാസ് കോക്കൂർ ഉപഹാരം നൽകി ആദരിച്ചു.


ചങ്ങരംകുളം :തന്റെ  ജന്മനാലുള്ള വൈകല്യത്തെ പോലും കഠിനാദ്ധ്വാനംകൊണ്ട് അതിജീവിച്ചുകൊണ്ട് ഭിന്നശേഷിക്കാരുടെ 20-20 ക്രിക്കറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബംഗ്ലാദേശിൽ കളിക്കുന്ന നാട്ടുകാരുടെ അഭിമാനമായ കരീമിനെ ഇൻകാസ് കോക്കൂർ

കോക്കൂർ ഇന്ദിരാഗാന്ധി കൾച്ചറൽ സെന്ററിൽ വെച്ച് ആദരിച്ചു.ആലംകോട് ഗ്രാമപഞ്ചായത്ത്‌ ഒൻപതാം വാർഡ് മെംമ്പർ അബ്ദുൽ സലാം(കുഞ്ഞു)കോക്കൂർ ഉപഹാരം നൽകി ആദരിച്ചു. ഇൻകാസ് പ്രതിനിധികളായ നാസർ പി. വി, ഹരിനാരായണൻ പി, നൗഷാദ്. ടിവി എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു.കോക്കൂർ ഇന്ദിരാഗാന്ധി കൾച്ചറൽ സെന്ററിൽ നടന്ന അനുമോദന യോഗത്തിൽ  ആലംകോട് ഗ്രാമ പഞ്ചായത്ത്‌ ഒൻപതാം വാർഡ് മെംമ്പർ അബ്ദുൽ സലാം(കുഞ്ഞു)കോക്കൂർ അധ്യക്ഷത വഹിച്ചു . പെരുമ്പടപ്പ് ബ്ലോക്ക് കോക്കൂർഡിവിഷൻ മെംമ്പർ റീസ പ്രകാശ് ഉദ്ഘാടനം ചെയ്തു. മാമു കോക്കൂർ,  കെപി കുഞ്ഞൻ, അബ്ദു തറയിൽ, ബക്കർ വളയംകുളം, കുഞ്ഞിപ്പ കോക്കൂർ, നൗഷാദ്. ടിവി, സത്യൻ കോക്കൂർ എന്നിവർ പ്രസംഗിച്ചു.ഹരിനാരായണൻ. പി സ്വാഗതവും നാസർ. പിവി നന്ദിയും പറഞ്ഞു.