28 March 2024 Thursday

സമാന്തര മൂന്നക്ക ലോട്ടറി വിൽപന ഒരാൾ ചങ്ങരംകുളത്ത് യുവാവ് പിടിയിൽ

ckmnews

സമാന്തര മൂന്നക്ക ലോട്ടറി വിൽപന ഒരാൾ ചങ്ങരംകുളത്ത് യുവാവ് പിടിയിൽ


ചങ്ങരംകുളം: സാമൂഹ്യ മാധ്യമം വഴി മൂന്നക്ക ലോട്ടറി വിൽപന നടത്തിവന്ന യുവാവ് പിടിയിൽ.പിടാവന്നൂർ സ്വദേശി സന്തോഷ്(30) ആണ് പിടിയിലായത്.പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.ഇയാളിൽ നിന്നും മൊബൈൽ ഫോണും പണവും പിടിച്ചെടുത്തു.ചങ്ങരംകുളം മൂക്കുതല കേന്ദ്രീകരിച്ചാണ് ഇയാൾ സമാന്തര ലോട്ടറി വിൽപന നടത്തിയിരുന്നതെന്നും സൈബർ വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണം ഊർജ്ജിതമാക്കിയതായും  പോലീസ് അറിയിച്ചു.