20 April 2024 Saturday

കടവല്ലൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം

ckmnews


ചങ്ങരംകുളം:ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി

കടവല്ലൂർ വടക്കുമുറിയിൽ സ്വകാര്യവ്യക്തിയുടെ പറമ്പിലെ പൊട്ടക്കിണറ്റിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഫോറൻസിക് വിഭാഗം പരിശോധന നടത്തി.സംഭവവുമായ് ബന്ധപ്പെട്ട് കടവല്ലൂർ വടക്കുമുറി 

മാനംകണ്ടെത്ത് ഷെഹീറ ക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു.

യുവതിയുടെ വീട്ടിലും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കിണറിന്റെ സമീപത്തും പരിശോധന നടത്തിയ ഫോറൻസിക് വിഭാഗം തെളിവുകൾ ശേഖരിച്ചു.തൃശ്ശൂർ ഫോറൻസിക് വിഭാഗം ഓഫീസർ ഷാലു ജോസ്, ഓഫീസർ അരുൺ. എന്നിവരടങ്ങിയ ഫോറൻസിക് വിഭാഗമാണ് പരിശോധന നടത്തിയത്.കുന്നംകുളം എസ്.ഐ. ജോയ്.എഫ്, വനിതാ സി.പി.ഒ.ഓമന എന്നിവരും സംഘത്തിലുണ്ടായിരുന്നു.ശാസ്ത്രീയമായ രാസ പരിശോധനകൾക്കുശേഷം യുവതിക്കെതിരെ തുടർ നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം സി .ഐ. കെ ജി .സുരേഷ് അറിയിച്ചിരുന്നു.