25 April 2024 Thursday

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് സമഗ്ര വികസന പദ്ധതിക്കായി യോഗം ചേർന്നു

ckmnews

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് സമഗ്ര വികസന പദ്ധതിക്കായി യോഗം ചേർന്നു


എരമംഗലം:വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൻ്റെ സമഗ്ര വികസന പദ്ധതി ചർച്ച ചെയ്യുന്നതിനായി  പി .നന്ദകുമാർ  , എം എൽ എ യുടെ   സാന്നിധ്യത്തിൽ പ്രത്യേക ഭരണസമിതി യോഗം ചേർന്നു . പഞ്ചായത്തിലെ സമഗ്ര വികസനത്തിനായിട്ടുള്ള പദ്ധതി നിർദ്ദേശങ്ങൾ  ഭരണസമിതിയോഗം 

എംഎൽഎക്ക് സമർപ്പിച്ചു.യോഗത്തിൽ എസ്.എസ് .എൽ.സി, പ്ലസ് ടു  പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പഞ്ചായത്ത് നൽകുന്ന ക്യാഷ് അവാർഡുകളുടെ വിതരണം എംഎൽഎ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കല്ലാട്ടേൽ ഷംസു  അധ്യക്ഷത വഹിച്ചു .  വൈസ് പ്രസിഡൻറ്  ഫൗസിയ വടക്കേ പുറത്ത്  ,സ്റ്റാന്റിംഗ്  കമ്മിറ്റി  ചെയർമാന്മാരായ  മജീദ് പാടിയോടത്ത് , സൈയ്ത്  പുഴക്കര  , ശെരീഫ മുഹമ്മദ് , ജില്ലാ  പഞ്ചായത്ത് അംഗം    

എ ,കെ. സുബൈർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ  പി. റംഷാദ് , പി .അജയൻ , സെക്രട്ടറി കെ. കെ. രാജൻ  തുടങ്ങിയവർ പ്രസംഗിച്ചു.വികസന പദ്ധതിതികൾ ചർച്ച ചെയ്ത  യോഗത്തിൽ  വിവിധ രാഷ്ട്രീയ പ്രതിനിധികൾ കർഷക  - ക്ഷീര - മത്സ്യമേഖലയിൽ പ്രവർത്തിക്കുന്നവരെ  പ്രതിനിധീകരിച്ച് കെഎം .അനന്തകൃഷ്ണൻ മാസ്റ്റർ , സി .കെ. പ്രഭാകരൻ  , സുനിൽ കാരാട്ടേൽ  , കെ കെ ബീരാൻകുട്ടി ,  ടി.കെ. ഫസലുറഹ്മാൻ  , ഷമീർ ഇടിയാട്ടേൽ ,, പി. രാജാറാം , റിയാസ് പഴഞ്ഞി , അഡ്വ. സുഭാഷ് കുമാർ ,  വി.പി അലി ടി.എം ഇബ്രാഹിംകുട്ടി ,ടി ഗിരിവാസൻ,മുഹമ്മദാലി പുഴക്കര ,ടി.ബി .ഷമീർ, അഷ്റഫ് ചപ്പയിൽ, ഹനീഫ വെളിയങ്കോട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു ചർച്ചയിലെ  അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്രോഡീകരിച്ചു  കൊണ്ട് എംഎൽഎ   മറുപടി പ്രസംഗം നടത്തി. വികസന പ്രവർത്തനങ്ങൾക്ക്  മുൻഗണന നിശ്ചയിച്ചുകൊണ്ട് പദ്ധതികൾ നടപ്പിലാക്കുമെന്നും  യോഗത്തെ അറിയിച്ചു.  വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജ് അധിക സംഖ്യ വകയിരുത്തി പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും എം എൽ എ യോഗത്തെ അറിയിച്ചു