25 April 2024 Thursday

ടിയാർസി സ്മാരക പുരസ്കാരം മുഹമ്മദ് പേരാമ്പ്രക്ക്

ckmnews

ടിയാർസി സ്മാരക പുരസ്കാരം മുഹമ്മദ് പേരാമ്പ്രക്ക്


എടപ്പാൾ: നാടക അരങ്ങ് നാടകാചാര്യനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന തിരുത്തുമ്മൽ രാമചന്ദ്രൻ എന്ന ടിയാർസി യുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ടിയാർസി പുരസ്കാരം മുഹമ്മദ് പേരാമ്പ്രയ്ക്ക്.ആലംങ്കോട് ലീലാകൃഷ്ണൻ, ശിവജി ഗുരുവായൂർ ,പ്രഭാകരൻ നടുവട്ടം ,കെ സുധീർ ബാബു, രജനി മുരളി എന്നിവരടങ്ങുന്ന ജൂറിയാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്.പതിനായിരം രൂപയും പ്രശ്സ്തി പത്രവും, ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.നാടക കലാകാരൻമാരുടെ സംഘടനയായ      അരങ്ങും അണിയറയും സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന അതിജീവന നാടകയാത്രയുടെ ജില്ലാതല സമാപന പരിപാടിയിൽ വെച്ച് ടിയാർസി അനുസ്മരണവും, പുരസ്കാര സമർപ്പണവും നടക്കുമെന്ന് സംഘാടകരായ ദാസ് കുറ്റിപ്പാല, സി ബാലസുബ്രഹ്മണ്യൻ

നാസർ എടപ്പാൾ‌ ,ഉണ്ണികൃഷ്ണൻ എന്നിവർ അറിയീച്ചു.