19 April 2024 Friday

മഹാനടനം ഗാനം മമ്മൂട്ടിക്ക് പിറന്നാൾ ഗാനോപഹാരമായി സമർപ്പിച്ചു

ckmnews

മഹാനടനം  ഗാനം

മമ്മൂട്ടിക്ക് പിറന്നാൾ ഗാനോപഹാരമായി സമർപ്പിച്ചു


എടപ്പാൾ:മമ്മൂട്ടിയുടെ അടുത്ത സുഹൃത്തായ  ആനക്കര മലമൽ ക്കാവ് സ്വദേശിയും കുറ്റിപ്പുറത്ത് ശരീരം പൊള്ളിയവർക്ക് പ്രത്യേക ചികിത്സയിലൂടെ പ്രസിദ്ധനുമായ ഡോക്ടർ ജ്യോതിഷ്കുമാറിൻ്റെ (പതഞ്ജലി ആയുർവേദിക്സ്) നേതൃത്വത്തിൽ അവതരിപ്പിക്കുന്ന മഹാനടനം  ഗാനം

മമ്മൂട്ടിക്ക് പിറന്നാൾ ഗാനോപഹാരമായി സമർപ്പിച്ചു.രാജീവ് ആലുങ്കലിൻ്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഹരികുമാറും ഗാനം  ആലപിച്ചിരിക്കുന്നത് പ്രശസ്ത സിനിമാ പിന്നണി ഗായകൻ മധുബാലകൃഷ്ണൻ ആണ്. മഞ്ജു വാര്യരുടെ ഫേസ് ബുക്ക് പേജില്‍

ഇന്നാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.