19 April 2024 Friday

പാവിട്ടപ്പുറം ഗ്യാലപ് ആർട്സ് &സ്പോർട്സ് ക്ലബ്ബ്‌ പഗ്ഗാലാങ്‌ നിയാസ് ബക്കര്‍ ഉദ്ഘാടനം ചെയ്തു

ckmnews

പാവിട്ടപ്പുറം ഗ്യാലപ് ആർട്സ് &സ്പോർട്സ് ക്ലബ്ബ്‌ പഗ്ഗാലാങ്‌ നിയാസ് ബക്കര്‍ ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം:പാവിട്ടപ്പുറം ഗ്യാലപ് ആർട്സ് &സ്പോർട്സ് ക്ലബ്ബ്‌ പഗ്ഗാലാങ്‌ 2021 നടനും സംവിധായകനും പാവിട്ടപ്പുറം ഗ്യാലപ് ആർട്സ് &സ്പോർട്സ് ക്ലബ്ബ് ബ്രാൻഡ് അംബാസടർ കൂടിയായ നിയാസ് ബക്കർ ഉദ്ഘാടനം നിർവ്വഹിച്ചു.ഗ്യാലപ്പ് ആരോഗ്യ ശുചിത്വ സാക്ഷരത എന്ന പദ്ധതിയുടെ ഉദ്ഘാടനവും നിയാസ് ബക്കർ നിർവ്വഹിച്ചു. പഗ്ഗാലാങ്‌ 2021 ന്റെ ഭാഗമായി ഇന്ത്യൻ ഡിസബിൾട് ക്രിക്കറ്റ്‌ ടീമിലേക്ക് തിരഞ്ഞെടുത്ത കരീം പവിട്ടപ്പുറത്തിനെയും, പ്രദേശത്തെ SSLC, PLUS 2 ജേതാക്കളായ മുഴുവൻ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു.ലെഫ്റ്റനന്റ് ഡോക്ടർ സലീം കോകൂർ, റിപ്പോർട്ടർ ടീവീ മലപ്പുറം ബ്യൂറോ ചീഫ്  ഫാരിസ് പാവിട്ടപ്പുറം, ഗ്യാലപ്പിന്റെ ആദ്യകാല സെക്രട്ടറി അഷ്‌റഫ്‌ പിഎച്ച്, പൊതുപ്രവർത്തകൻ കെഎം മജീദ്, പ്രവാസി അംഗങ്ങൾ അബ്ബാസ് പാവിട്ടപ്പുറം, മുജീബ് പാവിട്ടപ്പുറം, മുജീബ് ടിഎ, ബഷീർ പാവിട്ടപ്പുറം,തുടങ്ങിയവർ സംസാരിച്ചു.ഗ്യാലപ് ആർട്സ് &സ്പോർട്സ് ക്ലബ്ബ് പ്രസിഡന്റ് അദ്ധ്യക്ഷനായ പരിപാടിയിൽ സുബൈർ സിന്ദഗി,സ്വാഗതവും, മുനീർ പൊന്നൂസ് നന്ദിയും പറഞ്ഞു.