24 April 2024 Wednesday

ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കണം:ഒറ്റയാള്‍ പോരാട്ടവുമായി സുനില്‍ വളയംകുളം

ckmnews


ചങ്ങരംകുളം:ഓൺലൈൻ പണം വെച്ചുള്ള  ചീട്ടുകളികളും, മറ്റ് ചൂതാട്ടങ്ങളും കേരളത്തിൽ നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സാമൂഹിക പ്രവർത്തകനായ സുനിൽ വളയംകുളം കോഴിക്കോട് ഗാന്ധി പ്രതിമക്ക് മുന്നിൽ ഏകാംഗ ഉപവാസം സംഘടിപ്പിച്ചു.20-4-2020ന് കേരളമുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നൽകിയിരുന്നെങ്കിലും അതിൽ തുടർ നടപടി ഇല്ലാത്തതിനാലാണ് പ്രത്യക്ഷ സമരം നടത്തിയത്.ജൂൺമാസം 20 ന് സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിത കാല നിരാഹാരം നടത്താനാണ് സുനിലിന്റെ തീരുമാനം.ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളായ ആസ്സാം, ഒഡീഷ, തെലുങ്കാന, നാഗാലാന്റ്, സിക്കിം എന്നിവ നിയമം മൂലം ഇത്തരം ചൂതാട്ടം നിരോധിച്ചിട്ടുണ്ട് കേരളത്തിലും നിയമം മൂലം ചൂതാട്ടം നിരോധിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സുനിൽ വളയംകുളം ആവശ്യപ്പെട്ടു പ്രായപൂർത്തിയാകാത്ത കുട്ടികൾ വരെ ഇത്തരം ചൂതാട്ട കമ്പനികളുടെ കെണിയിൽ അകപ്പെട്ട് പണം നഷ്ടമായി മോഷണം, ലഹരിമരുന്ന് വിൽപ്പന എന്നിവയിലേർപ്പെട്ട് ഒടുവിൽ ആത്മഹിത്യ ചെയ്യുന്ന സ്ഥിതിയാണ് ഉള്ളത്. കേരളത്തിൽ റമ്മി കൾച്ചർ , റമ്മി സർക്കിൾ, റമ്മി ഗുരു, റമ്മി ഫാഷൻ, ജംഗ്ലി റമ്മി, എയ്സ് റമ്മി എന്നിങ്ങനെ 100 കണക്കിന് ഓൺലൈൻ ചൂതാട്ടസൈറ്റുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട് മൊബൈലോ , കമ്പ്യൂട്ടറോ ഉപയോഗിച്ച് ആർക്കും കളിക്കാൻ സാധിക്കുന്ന തരത്തിലാണ് ഇത്തരം സൈറ്റുകൾ പ്രവർത്തിക്കുന്നത് .ATM കാർഡോ പണം ട്രാൻസ്ഫർ ചെയ്യാനുപയോറിക്കുന്ന മറ്റ് ഏത് ആപ്ളിക്കേഷന്‍ ഉപയോഗിച്ചും ഇത്തരം സൈറ്റുകളിൽ പണം   കയറ്റാം. ഒരെ സമയം 50 രൂപ മുതൽ 50000 രൂപ വരെ ഇതിൽ കയറ്റാം 5 രൂപ മുതൽ 12000 രൂപ വരെ വെച്ച് ഒരു സമയം കളിക്കാനും സാധിക്കും.ലക്ഷങ്ങൾ നഷ്ടപ്പെട്ട പലരും മാനഹാനി ഭയന്ന് പുറത്ത് പറയാനോ പരാതി കൊടുക്കാനോ തയ്യാറാവാത്തതാണ് ഇത്തരം കമ്പനികൾ ജനങ്ങളെ കൊള്ളയടിക്കാനുള്ള കാരണം.സർക്കാർ ഇത്തരം ചൂതാട്ടം നിയമം മൂലം നിരോധിക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ സമരങ്ങൾ ആരംഭിക്കുമെന്ന് സുനിൽ വളയംകുളം അറിയിച്ചു.