20 April 2024 Saturday

കൊരട്ടിക്കരയിൽ കാറിടിച്ച് പെരുമ്പിലാവ് സ്വദേശി മരിച്ചു : ഇടിച്ച കാർ നിർത്താതെ പോയി.

ckmnews

കൊരട്ടിക്കരയിൽ കാറിടിച്ച് പെരുമ്പിലാവ് സ്വദേശി മരിച്ചു : ഇടിച്ച കാർ നിർത്താതെ പോയി.


പെരുമ്പിലാവ്:കൊരട്ടിക്കരയിൽ റോഡ് മുറിച്ചുകടന്നയാൾ കാറിടിച്ചു മരിച്ചു.

പെരുമ്പിലാവ് 

പൊതിയഞ്ചേരികാവ് കൊല്ലമാർ വളപ്പിൽ ഹരിദാസ് ( 54 ) ആണ് മരിച്ചത്.

ഇടിച്ച കാർ നിർത്താതെ പോയി.ചൂണ്ടൻ  കുറ്റിപ്പുറം സംസ്ഥാനപാതയിലെ കൊരട്ടിക്കരയിൽ തിങ്കളാഴ്ച രാത്രി 8 30 നാണ് അപകടം നടന്നത്. ഉടൻ തന്നെ 

പെരുമ്പിലാവിലെ സ്വകാര്യ

 ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  സ്ഥലത്തെത്തിയ

കുന്നംകുളം പോലീസ്

 സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചു വരുന്നു.

സ്വിഫ്റ്റ് കാറാണ് ഇടിച്ചത് എന്നാണ് പ്രാഥമിക നിഗമനം.