28 March 2024 Thursday

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടു നോമ്പ് പെരുന്നാൾ:അനുസ്മരണ സമ്മേളനം നടത്തി

ckmnews

ചാലിശ്ശേരി    യാക്കോബായ സുറിയാനി പള്ളിയിൽ

എട്ടു നോമ്പ് പെരുന്നാൾ:അനുസ്മരണ സമ്മേളനം നടത്തി


ചങ്ങരംകുളം:ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിൻ്റെ  എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തി.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 

 ഞായറാഴ്ച  രാവിലെ ഡോ .കെ  മാണി രാജൻ കോർ-  എപ്പിസ്കോപ്പ വിശുദ്ധ കുർബ്ബാന  , മദ്ധ്യസ്ഥ പ്രാർത്ഥനക്കും കാർമ്മികനായി  വികാരി സഹകാർമ്മികത്വം വഹിച്ചു.പള്ളി സ്ഥാപിച്ച അന്ത്യോഖ്യാ സിംഹാസന പ്രതിനിധി പരിശുദ്ധ യൂയാക്കീം മോർ കൂറിലോസ് ബാവ ,  മലങ്കരയുടെ പ്രകാശഗോപുരം പുണ്യശ്ലോകനായ  കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക മോർ  ബസേലിയോസ് പൗലോസ് ദ്വിതീയൻ  ബാവ , ഇടവക വികാരിമാരായ ഫാ.ജോബ് അരിമ്പൂർ ,ഫാ.ജയിംസ് ഡേവീഡ് അരിമ്പൂർ കശീശാമാരുടെയും സംയുക്ത അനുസ്മരണ സമ്മേളനം നടത്തി.ഡോ.കെ മാണി രാജൻ കോർ-എപ്പിസ്കോപ്പ അനുസ്മരണ പ്രഭാഷണം നടത്തി .വികാരി ഫാ.ജെക്കബ് കക്കാട്ടിൽ , ട്രസ്റ്റി

 ജിജോ ജെക്കബ് ,സെക്രട്ടറി കെ.സി.വർഗ്ഗീസ് ,ഭദ്രാസന കൗൺസിൽ അംഗം സി.യു രാജൻ എന്നിവർ സംസാരിച്ചു.ഞായറാഴ്ച സന്ധ്യ നമസ്ക്കാരത്തിനു ശേഷം ജെക്കബ് നടുവേലിൽ പുത്തൻപുരയിൽ കോർ - എപ്പിസ്കോപ്പ വചനപ്രഘോഷണം നടത്തി.എട്ടാം തിയ്യതി  വിശുദ്ധ കുർബ്ബാനക്ക്  കുരിയാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിക്കും.പെരുന്നാളിന് വികാരി ഫാ.ജെക്കബ് കക്കാട്ടിൽ , ട്രസ്റ്റി ജിജോ ജെക്കബ് ,സെക്രട്ടറി കെ.സി.വർഗ്ഗീസ് , മാനേജിംഗ് കമ്മറ്റി അംഗങ്ങൾ ,വിവിധഭക്ത സംഘടനകൾ എന്നിവർ നേതൃത്വം നൽകും.