20 April 2024 Saturday

എടപ്പാളിലെ ജനകീയ ഫുട്ബോള്‍ മാമാങ്കം സീസണ്‍ ടിക്കറ്റ് ലോഞ്ചിങ് നടന്നു

ckmnews

എടപ്പാൾ : അഡ്രസ്സ് മെൻസ് അപ്പാരൽസ് അണിയിച്ചൊരുക്കുന്ന, ഫോൺ ഹൗസ് വിന്നേഴ്സ് ട്രോഫിക്കും, ഏഷ്യൻ ഗോൾഡ് ആന്റ് ഡൈമണ്ട് പ്രോയൽ ഇവന്റ്സ് ആന്റ് കേറ്റേഴ്സ് വിന്നേഴ്സ് ട്രോഫിക്കും, വേണ്ടിയുള്ള അഖിലോന്ത്യ സെവൻസ്,ജനകീയ ഫുട്ബോൾ, മാമാങ്കത്തിന്റെ സീസൺ ടിക്കറ്റ് ലോഞ്ചിങ്ങ് പ്രൗഢ ഗംഭീരമായി,

എടപ്പാൾ സഫാരി ഗ്രൗണ്ടിൽ സാമൂഹ്യക, സാംസ്കാരിക, രാഷ്ട്രീയ,വ്യാപാര വ്യവസായ പ്രമുഖ വ്യക്തിത്വങ്ങളും, ഇതര സംഘടനാ പ്രതിനിധികളും, പങ്കെടുത്ത ചടങ്ങിൽ,

യു.പി പുരുഷോത്തമന്റെ അദ്ധ്യക്ഷതയിലും, നെല്ലറ ഷംസുദ്ധീൻ ഫോറം ഗ്രൂപ്പ് ത്വൽഹത്തിന് നൽകി ലോഞ്ചിങ്ങ് നിർവ്വഹിച്ചു. ഫോൺ ഹൗസ് ഷാഫി, ഏഷ്യൻ യൂനസ്, പ്രോയൽ ഷമീർ, എന്നിവരുടെ സാന്നിദ്ധ്യവുമുണ്ടായി.

തറക്കൽ അൻവർ സ്വാഗതവും, ത്വൽഹത്ത് ഫോറം ഗ്രൂപ്പ്, ഇ, പ്രകാശ്, ജില്ലാ മെമ്പർ എം.ബി  ഫൈസൽ, കൈപ്പള്ളി സക്കീർ,അസ്ലം തിരുത്തി, സഫ ഷാജി. സുമേഷ്, ഐശ്വര്യ, മുഹമ്മദലി, ഷമീർ പ്രോയൽ, ജാഫർ, അഷ്റഫ് കരിമ്പനക്കൽ ഇതര രാഷ്ട്രീയ നേതാക്കൾ, സ്കയ്ബ്ലു, അംഗങ്ങൾ എന്നിവർ ആശംസയർപ്പിച്ചു.

സമീർ പ്രോയൽ  നന്ദിയും പറഞ്ഞു.

മാർച്ച് 22 മുതൽ  കാല്പന്ത് കളിയുടെ ആരവം മുഴങ്ങുകയായ്,  

മലയാളികളുടെ  കാൽപ്പന്തുകളിയുടെ ചടുലഭാവങ്ങൾക്കു തീവ്രത പകരാൻ  സഫാരി ഗ്രൗണ്ട് ഒരുങ്ങുകയായി   2020 മാർച്ച് 22 മുതൽ പ്രശസ്ത ടീമുകളും താരങ്ങളും   മൈതാനത്തു ബൂട്ടണിഞ്ഞുകൊണ്ടു അങ്കം കുറിക്കും.ഫുട്ബോളിന്റെ  മനോഹാരിതയോടൊപ്പം വീറും, വാശിയും, സൗഹൃദവും, ആഹ്ലാദവും, നിരാശയും സമുന്വയിക്കുന്ന, ഈ അസുലഭ ദിനത്തിലേക്ക് എല്ലാ കായിക പ്രേമികളെയും സ്വാഗതം  ചെയ്യുന്നു.