24 April 2024 Wednesday

കോക്കൂർ എ എം എൽ പി സ്കൂളിന്റെ നേതൃത്വത്തിൽ വിരമിച്ച അധ്യാപകരെ ആദരിച്ചു

ckmnews

കോക്കൂർ എ എം എൽ പി സ്കൂളിന്റെ നേതൃത്വത്തിൽ വിരമിച്ച അധ്യാപകരെ ആദരിച്ചു

കോക്കൂർ:അദ്ധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി കോക്കൂർ എ എം എൽ പി സ്കൂളിന്റെ നേതൃത്വത്തിൽ വിരമിച്ച അധ്യാപകരായ ഹമീദ് മാസ്റ്റർ,അഹമ്മദ് കുട്ടി മാസ്റ്റർ, അഷറഫ് മാസ്റ്റർ,ഫാത്തിമ ടീച്ചർ, ഖദീജ ടീച്ചർ എന്നിവരെ അവരുടെ വീടുകളിൽ ചെന്ന് പൊന്നാട ചാർത്തി ആദരിച്ചു.സ്കൂൾ പിടിഎ പ്രസിഡന്റ് സലിം വി വിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷഹീർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്മെന്റ് ട്രസ്റ്റ് കോഡിനേറ്റർ ബഷീർ കക്കിടിക്കൽ, പ്രധാനാധ്യാപിക ബേബി ചാക്കോ, എസ് ആർ ജി കൺവീനർ ഷീജ പി, ഫൗസിയ കെ എച്ച്,പ്രശാന്തി വി വി, സ്കൂൾ വെൽഫെയർ കമ്മിറ്റി അംഗങ്ങളായ  സുന്ദരൻ, ഷെരീഫ്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റിസ പ്രകാശ്, വാർഡ് മെമ്പർമാരായ അബ്ദുൽസലാം, മൈമൂന എന്നിവരും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു