23 April 2024 Tuesday

കെപിസിസി സംസ്കാരസാഹിതി അടാട്ട് വാസുദേവൻ മാസ്റ്ററെ ആദരിച്ചു

ckmnews

കെപിസിസി സംസ്കാരസാഹിതി

അടാട്ട് വാസുദേവൻ മാസ്റ്ററെ  ആദരിച്ചു


ചങ്ങരംകുളം:കെപിസിസി സംസ്കാരസാഹിതി യുടെ ഗുരുവന്ദനം 2021 ന്റെ ഭാഗമായി  പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ  അടാട്ട് വാസുദേവൻ മാസ്റ്ററെ  ആദരിച്ചു. സാഹിത്യകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.വിദ്യാലയങ്ങൾ എത്രകാലം അടച്ചിടണമെന്നല്ല,എങ്ങിനെ എത്രയും വേഗം തുറക്കണമെന്നതിനെക്കുറിച്ചാണ് അധികാരികൾ ആലോചിക്കേണ്ടതെന്ന് സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ആഘാതമേൽപിച്ചിട്ടുള്ളത് മനുഷ്യമനസുകളിലാണ്. വിദ്യാലയം എത്രയും വേഗം തുറക്കുക എന്നതാണ് സാമൂഹ്യാരോഗ്യം വീണ്ടെടുക്കാൻ അനിവാര്യമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.മണ്ഡലം ചെയർമാൻ പി.ഷംസുദ്ദീൻ അധ്യക്ഷതവഹിച്ചു .ഡിസിസി ജനറൽ സെക്രട്ടറി ടി.പി.മുഹമ്മദ് ഉപഹാരം സമർപ്പണം നടത്തി. സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ്,അഡ്വ.സിദ്ദിഖ് പന്താവൂർ,ഹുറൈർ കൊടക്കാട്ട്, എം.ടി. ഷരീഫ് മാസ്റ്റർ, പി.കെ.അബ്ദുള്ളകുട്ടി ,അരുൺലാൽ കോക്കൂർ,രഞ്ജിത് അടാട്ട്, ടി.കൃഷ്ണൻ നായർ എന്നിവർ ആശംസകൾ നേർന്നു.അടാട്ട് വാസുദേവൻ മാസ്റ്റർ നന്ദി പറഞ്ഞു.